ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ട് ദിവസത്തേക്ക് നെറ്റ് ഫ്‌ളിക്‌സ് സൗജന്യമായി സ്ട്രീം ചെയ്യുന്നു. നെറ്റ് ഫ്‌ളിക്‌സ് സ്ട്രീം ഫെസ്റ്റിന്റെ ഭാഗമായി ഡിസംബര്‍ അഞ്ച്, ആറ് തീയതികളിലാണ് നെറ്റ് ഫ്‌ളിക്‌സ് സൗജന്യമായിരിക്കുക.
ഇതിനായി ആദ്യം നെറ്റ് ഫ്‌ളിക്‌സില്‍ അക്കൗണ്ട് എടുക്കണം. Netflix.com/StreamFest എന്ന ലിങ്കില്‍ സന്ദര്‍ശിച്ച ശേഷം സൈനപ്പ് ചെയ്യാം. നിങ്ങളുടെ ആന്‍ഡ്രോയിഡ്/ഐഒഎസ് ഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിങ്ങനെ ഏത് ഉപകരണത്തില്‍ വേണമെങ്കിലും നെറ്റ് ഫ്‌ളിക്‌സ് സ്ട്രീം ചെയ്യാവുന്നതാണ്.
സ്ട്രീംഫെസ്റ്റ് കാലയളവില്‍ നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങളായ ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളൊന്നും നല്‍കേണ്ടതില്ല. നിങ്ങളുടെ പേര്, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ മാത്രം മതി.
നെറ്റ് ഫ്‌ളിക്‌സ് സൗജന്യ സ്ട്രീമിംഗ് സേവനം ലഭിക്കാന്‍ നിരവധി പേരാണ് നിലവില്‍ സൈനപ്പ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്ട്രീംഫെസ്റ്റ് അറ്റ് കപ്പാസിറ്റി എന്ന സന്ദേശം വരാം. എന്നാല്‍ നിരാശരാകേണ്ട എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിങ്ങള്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ ഐഡി വഴിയോ ഫോണ്‍ നമ്പര്‍ വഴിയോ നിങ്ങള്‍ക്ക് സൗജന്യ സ്ടീമിംഗ് ആസ്വദിക്കാന്‍ സാധിക്കുന്ന മറ്റ് ദിവസങ്ങളെ കുറിച്ച് നെറ്റ് ഫ്‌ളിക്‌സ് അധികൃതര്‍ അറിയിക്കും.