ഇന്ത്യയില്‍ രണ്ട് ദിവസത്തേക്ക് നെറ്റ് ഫ്‌ളിക്‌സ് സൗജന്യo

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ രണ്ട് ദിവസത്തേക്ക് നെറ്റ് ഫ്‌ളിക്‌സ് സൗജന്യമായി സ്ട്രീം ചെയ്യുന്നു. നെറ്റ് ഫ്‌ളിക്‌സ് സ്ട്രീം ഫെസ്റ്റിന്റെ ഭാഗമായി ഡിസംബര്‍ അഞ്ച്, ആറ് തീയതികളിലാണ് നെറ്റ് ഫ്‌ളിക്‌സ് സൗജന്യമായിരിക്കുക.

ഇതിനായി ആദ്യം നെറ്റ് ഫ്‌ളിക്‌സില്‍ അക്കൗണ്ട് എടുക്കണം. Netflix.com/StreamFest എന്ന ലിങ്കില്‍ സന്ദര്‍ശിച്ച ശേഷം സൈനപ്പ് ചെയ്യാം. നിങ്ങളുടെ ആന്‍ഡ്രോയിഡ്/ഐഒഎസ് ഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിങ്ങനെ ഏത് ഉപകരണത്തില്‍ വേണമെങ്കിലും നെറ്റ് ഫ്‌ളിക്‌സ് സ്ട്രീം ചെയ്യാവുന്നതാണ്.

സ്ട്രീംഫെസ്റ്റ് കാലയളവില്‍ നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങളായ ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളൊന്നും നല്‍കേണ്ടതില്ല. നിങ്ങളുടെ പേര്, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ മാത്രം മതി.

നെറ്റ് ഫ്‌ളിക്‌സ് സൗജന്യ സ്ട്രീമിംഗ് സേവനം ലഭിക്കാന്‍ നിരവധി പേരാണ് നിലവില്‍ സൈനപ്പ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്ട്രീംഫെസ്റ്റ് അറ്റ് കപ്പാസിറ്റി എന്ന സന്ദേശം വരാം. എന്നാല്‍ നിരാശരാകേണ്ട എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിങ്ങള്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ ഐഡി വഴിയോ ഫോണ്‍ നമ്പര്‍ വഴിയോ നിങ്ങള്‍ക്ക് സൗജന്യ സ്ടീമിംഗ് ആസ്വദിക്കാന്‍ സാധിക്കുന്ന മറ്റ് ദിവസങ്ങളെ കുറിച്ച്‌ നെറ്റ് ഫ്‌ളിക്‌സ് അധികൃതര്‍ അറിയിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....