Friday, May 9, 2025 3:35 pm

വലവിരിച്ച് കാത്തിരിപ്പ് : കടുവ ബേഗൂർ വനമേഖലയിൽ – പിടികൂടാൻ ഊർജിത ശ്രമം

For full experience, Download our mobile application:
Get it on Google Play

വയനാട് :  ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകും വനപാലക സംഘത്തിന്റെ നീക്കങ്ങൾ. കടുവ നിരീക്ഷണ വലയത്തിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ കൂടുതൽ

കഴിഞ്ഞ 20 ദിവസമായി കടുവാ ഭീതിയിലാണ് ഈ മേഖല. കടുവ കൂടുതൽ ജനവാസ മേഖലയിലേക്ക് എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടികൂടാൻ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. വനംവകുപ്പിന്റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു.

നഗരസഭ കൗൺസിലറും വനപാലകരും തമ്മിലായിരുന്നു കയ്യാങ്കളി. തർക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽ നിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഥലത്തെത്തിയ മാനന്തവാടി എംഎൽഎ ഒ.ആർ.കേളു വനംവകുപ്പിനെ രൂക്ഷഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭരണം നടന്നില്ല ; ചെമ്പടി ചക്കംകരി പാടത്തെ കർഷകർ...

0
ചമ്പക്കുളം : കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭരണം നടന്നില്ല. കർഷകർ പ്രതിസന്ധിയിൽ....

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ്...

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
ഭോപ്പാൽ: അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ...

വിദ്യാഭ്യാസത്തിലൂടെ അറിവിൻെറ ചക്രവാളങ്ങൾ കീഴടക്കുകയും അധികാരത്തിലും പൊതു രംഗത്തും കടന്നുവരാൻ ദളിത് ക്രൈസ്തവർക്ക്...

0
പത്തനംതിട്ട : വിദ്യാഭ്യാസത്തിലൂടെ അറിവിൻെറ ചക്രവാളങ്ങൾ കീഴടക്കുകയും അധികാരത്തിലും പൊതുരംഗത്തും...