പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവം : വിദഗ്ധ സംഘം അന്വേഷണമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണമാരംഭിച്ചു. ആശുപത്രിയിലെ ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മരിച്ച യുവതിയുടെ ബന്ധുക്കൾ. പ്രസവത്തെ തുടർന്ന് ആയിരംതെങ്ങു സ്വദേശിയായ ചാന്ദന വിനോദ് എന്ന 27കാരി മരിച്ച സംഭവത്തിലാണ് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചത്.

തിരുവനന്തപുരം, പാരിപ്പള്ളി എന്നീ മെഡിക്കൽ കോളേജുകളിലെ മുതിർന്ന ഡോക്ടർമാർ ഉൾപ്പെടുന്നതാണ് വിദഗ്ധസംഘം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ചികിത്സ സംബന്ധിച്ച ആശുപത്രിയിലെ രേഖകളും വിദഗ്ധ സംഘം പരിശോധിച്ചു. തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവൺമെൻറ് വിക്ടോറിയ ആശുപത്രി അധികൃതർ.

ആശുപത്രിയുടെ വിശദീകരണം അതേപടി അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് ആകുകയും ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷമാകും തുടർ നടപടി. കഴിഞ്ഞ ദിവസമാണ് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തിൽ യുവതി മരിച്ചത്. യുവതിക്ക് ചികിത്സ നൽകാൻ വൈകിയെന്നും ജൂനിയർ ഡോക്ടർമാരാണ് പരിശോധിച്ചത് എന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ബന്ധുക്കൾ ഉയർത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...