Sunday, May 12, 2024 2:49 pm

ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്‌ജിമാര്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കേ​ര​ള ഹൈ​ക്കോ​ട​തി​ ജ​ഡ്‌​ജി​മാ​രു​ടെ നി​യ​മ​നം അം​ഗീ​ക​രി​ച്ച്‌​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ജ്​​ഞാ​പ​നം പുറപ്പെ​ടു​വി​ച്ചു. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​രാ​യ മു​ര​ളി പു​രു​ഷോ​ത്ത​മ​ന്‍, എ.​എ. സി​യാ​ദ് റ​ഹ്​​മാ​ന്‍, തിരുവനന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ല ജ​ഡ്ജി ക​രു​ണാ​ക​ര ബാ​ബു, എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ ജ​ഡ്ജി ഡോ. ​കൗ​സ​ര്‍ എ​ട​പ്പ​ക​ത്ത് എ​ന്നി​വ​രെ​യാ​ണ്​ അ​ഡീ. ജ​ഡ്​​ജി​മാ​രാ​യി നി​യ​മി​ച്ച​ത്. 2020 ന​വം​ബ​റി​ലാ​ണ് ഹൈകക്കോട​തി ജ​ഡ്‌​ജി​മാ​രാ​യി ഇ​വ​രെ നി​യ​മി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ ചെ​യ്​​ത​ത്. ഇതോ​ടെ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 40 ആ​യി.

ആ​ലു​വ സ്വ​ദേ​ശി​യാ​യ മു​ര​ളി പു​രു​ഷോ​ത്ത​മ​ന്‍ പ​രേ​ത​നാ​യ പി.​എ​ന്‍. പു​രുേ​ഷാ​ത്ത​മ​ന്റെ​യും സ​ര​സ്വ​തി​യു​ടെയും മ​ക​നാ​ണ്. എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ല്‍​നി​ന്ന് നി​യ​മ ബി​രു​ദം നേ​ടി​യ​ശേ​ഷം സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ന​ന്ദ​കു​മാ​ര മേ​നോന്റെ  ജൂ​നി​യ​റാ​യി പ്രാ​ക്ടീ​സ് തു​ട​ങ്ങി. 2000ല്‍ ​സ്വ​ത​ന്ത്ര അ​ഭി​ഭാ​ഷ​ക​നാ​യി. കേ​ന്ദ്ര, സംസ്ഥാന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ​യ​ട​ക്കം ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്​​റ്റാ​ന്‍​ഡി​ങ്​ കൌ​ണ്‍​സ​ലാ​ണ്. അഡ്വ. വി.​എ​ന്‍. അ​ച്യു​ത​ക്കു​റു​പ്പിെന്‍റ മ​ക​ളും അ​ഭി​ഭാ​ഷ​ക​യു​മാ​യ ലീ​ന​യാ​ണ് ഭാ​ര്യ. മ​ക​ന്‍ ഗോ​കു​ല്‍ മു​ര​ളി യു.​എ​സി​ല്‍ ഫേ​സ്ബു​ക്ക് നെ​റ്റ്​​വ​ര്‍​ക്ക് എ​ന്‍​ജി​നീ​യ​റാ​ണ്.

ക​ണ്ണൂ​ര്‍ സി​റ്റി സ്വ​ദേ​ശി​യാ​യ ഡോ. ​കൗ​സ​ര്‍ എ​ട​പ്പ​ക​ത്ത് കാലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് ഒ​ന്നാം റാങ്കോടെ നി​യ​മ ബി​രു​ദ​വും എം.​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് നി​യ​മ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. ന്യൂ​ഡ​ല്‍​ഹി​യി​ലെ ഇ​ന്ത്യ​ന്‍ ലോ  ​ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്ന് പി​എ​ച്ച്‌.​ഡി നേ​ടി. 1991ല്‍ ​ത​ല​ശ്ശേ​രി​യി​ലും 2002ല്‍ ​ഹൈ​ക്കോ​ട​തി​യി​ലും അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചു.

2009ല്‍ ​കേ​ര​ള ജു​ഡീ​ഷ്യ​ല്‍ സ​ര്‍​വി​സി​ല്‍ ജി​ല്ല സെ​ഷ​ന്‍​സ് ജ​ഡ്ജി​യാ​യി നേ​രി​ട്ട്​ നി​യ​മ​നം ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും അ​ഡീ. ജി​ല്ല ജ​ഡ്ജി​യാ​യി​രു​ന്നു. പി.​കെ മ​ഹ​മൂ​ദി​‍ന്റെയും എ​ട​പ്പ​ക​ത്ത്​ റൗ​ള​യു​ടെ​യും മ​ക​നാ​ണ്.​ ഭാ​ര്യ: ഡോ. ​അ​മീ​റ അ​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ (റി​നൈ മെ​ഡി​സി​റ്റി, എ​റ​ണാ​കു​ളം). മു​ഹ​മ്മ​ദ് അ​സം, ആ​ലി​യ മി​ഷാ​ല്‍, ഷി​റീ​ന്‍ കൗ​സ​ര്‍, സെ​യ്ഫ് കൗ​സ​ര്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

പ​രേ​ത​നാ​യ അ​ഡ്വ. എ.​എ. അ​ബ്​​ദു​ല്‍ റ​ഹ്​​മാന്റെ​യും ല​ത്തീ​ഫ​യു​ടെയും മ​ക​നാ​ണ് തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​ സിയാ​ദ് റ​ഹ്​​മാ​ന്‍. 1996ല്‍ ​മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് നി​യ​മ​ബി​രു​ദ​മെ​ടു​ത്ത​ശേ​ഷം അ​ഭി​ഭാ​ഷ​ക​നാ​യി. അ​ഡ്വ. എം.​വി. ഇ​ബ്രാ​ഹീം​കു​ട്ടി, മു​ന്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ െക.​പി. ദ​ണ്ഡ​പാ​ണി, ജെ​യ്ജി ഇ​ട്ട​ന്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ ജൂ​നി​യ​റാ​യി. പി​ന്നീ​ട് ഷെ​റീ​ഫ് അ​സോ​സി​യേ​റ്റ്സിന്റെ ഭാ​ഗ​മാ​യി. നാ​ഷ​ന​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ്​ കമ്പി​നി​യു​ടേ​ത​ട​ക്കം ഒ​ട്ടേ​റെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്​​റ്റാ​ന്‍​ഡി​ങ്​ കോ​ണ്‍​സ​ലാ​ണ്. സി​ജി​നയാണ് ഭാ​ര്യ. ഫി​സ, ദി​യ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

കൊ​ട്ടാ​ര​ക്ക​ര തേ​വ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ ക​രു​ണാ​ക​ര ബാ​ബു (കെ.ബാ​ബു) 1994ലാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യി പ്രാക്ടീ​സ് ആ​രം​ഭി​ച്ച​ത്. 2009ല്‍ ​കേ​ര​ള ജു​ഡീ​ഷ്യ​ല്‍ സ​ര്‍​വി​സി​ല്‍ പ്ര​വേ​ശി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ത​ല​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഡീ. ജി​ല്ല ജ​ഡ്ജി​യാ​യും എ​റ​ണാ​കു​ള​ത്ത് സി.​ബി.​ഐ കോ​ട​തി ജ​ഡ്ജി​യാ​യും സേവ​നം അ​നു​ഷ്ഠി​ച്ചു.

സു​പ്രീം കോ​ട​തി​യി​ല്‍ ര​ജി​സ്ട്രാ​ര്‍ (ഓ​ഫി​സ​ര്‍ ഓണ്‍ സ്പെ​ഷ​ല്‍ ഡ്യൂ​ട്ടി), ഹൈ​ക്കോ​ട​തി സ​ബോ​ര്‍​ഡി​നേ​റ്റ് ജു​ഡീ​ഷ്യ​റി ര​ജി​സ്ട്രാ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്പെ​ഷ​ല്‍ ക​മീ​ഷ​ണ​റാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​ണ്. ഭാ​ര്യ: കെ. ​സ​ന്ധ്യ. കേ​ര​ള ലോ ​അ​ക്കാ​ദ​മി വി​ദ്യാ​ര്‍​ഥി​നി വൃ​ന്ദ ബാ​ബു, ല​യോ​ള സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി വ​രു​ണ്‍ ബാ​ബു എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂര്‍ ആളൂര്‍ സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ല ; അന്വേഷണം ആരംഭിച്ചു

0
തൃശൂർ : ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ: സലേഷിനെ കാണാതായിട്ട്...

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി ; താറാവുകള്‍ കൂട്ടത്തോടെ ചത്തു ; നാളെ കളക്ടറുടെ നേതൃത്വത്തില്‍...

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ്...

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു

0
കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ്...

കുഞ്ഞാലിക്കുട്ടി ദയവുചെയ്‌ത് “വടകരപ്പൂത്തിരി” മലപ്പുറത്ത് കത്തിക്കരുത് – കെ ടി ജലീൽ

0
മലപ്പുറം : പി കെ കുഞ്ഞാലിക്കുട്ടിയുടെ “മലപ്പുറം സ്നേഹം” ഇപ്പോൾ ഉണ്ടാകുന്നതിന്...