ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം സംസ്ഥാന ശിശു ക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ വീണ്ടും പെൺകുഞ്ഞ് എത്തി. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തുന്നത്. ഏഴ് ദിവസം പ്രായവും 2.180 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിന് ‘അവന’ എന്നാണ് പേരിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം വ്യാഴാഴ്ച പുലർച്ചെ 12.40നാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. ഏപ്രിൽ മൂന്നിന് രാത്രി ഇവിടെ ലഭിച്ച മറ്റൊരു പെൺകുഞ്ഞിന് ‘അദ്വൈക’ എന്ന് പേരിട്ടിരുന്നു. കുഞ്ഞിന്റെ വരവറിയിച്ചുകൊണ്ട് തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നഴ്സിങ് സ്റ്റേഷനിൽ പുലർച്ചെ അലാറം മുഴങ്ങിയിരുന്നു.

പിന്നാലെ ഉദ്യോഗസ്ഥരെത്തി കുഞ്ഞിനെ ഇന്റർ കെയർ യൂണിറ്റിലേക്ക് മാറ്റി. പ്രാഥമിക പരിശോധനകൾ നടത്തി. വിവരമറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി അധികൃതർ ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. പൂർണ ആരോഗ്യവതിയായ കുരുന്ന് നിലവിൽ ആശുപത്രിയുടെ സംരക്ഷണയിലാണ്. അവനയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. അവകാശികളാരും വന്നില്ലെങ്കിൽ കുഞ്ഞിനെ ദത്ത് നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...