തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദരസൂചകമായാണ് പേര് നല്‍കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെയാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്. ചികിത്സക്കായി എത്തിച്ച സ്‌കൂള്‍ അധ്യാപകന്‍ സന്ദീപാണ് വന്ദനയെ ആക്രമിച്ചത്.
അതേസമയം ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ ഡോക്ടര്‍മാരുടെ സമരം തുടരുകയാണ്. സംസ്ഥാന വ്യാപകമായി ഒ പി ബഹിഷ്‌കരിച്ചുകൊണ്ടാണ് സമരം. ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഉടന്‍ നടപ്പാക്കണമെന്നും വന്ദനയുടെ പേര് നിയമത്തിന് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.





























