ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക്രി​മി​ന​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​o : ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : മ​ഞ്ചേ​രി​യി​ല്‍ ചി​കി​ത്സ കി​ട്ടാ​തെ ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക്രി​മി​ന​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ ത​ന്നെ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​ഭി​ഭാ​ഷ​ക​നാ​യ ബാ​ലു ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ആ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കി​ഴി​ശേ​രി സ്വ​ദേ​ശി എ​ന്‍.​സി.​ഷെ​രീ​ഫി​ന്‍റെ ഭാ​ര്യ സ​ഹ്‌​ല ത​സ്നീ​മി​ന്‍റെ ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ്ര​സ​വ​ത്തോ​ടെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ നാ​ലി​ന് വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ എ​ന്‍.​സി. ഷെ​രീ​ഫാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ഇ​രു​പ​തു​കാ​രി​യാ​യ ഭാ​ര്യ​യു​മാ​യി മ​ണി​ക്കൂ​റു​ക​ള്‍ അ​ല​ഞ്ഞ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും എ​വി​ടെ​യും ചി​കി​ത്സാ​സൗ​ക​ര്യം ല​ഭ്യ​മാ​യി​ല്ല.

പ്ര​സ​വ​ചി​കി​ത്സ​യ്ക്ക് കോ​വി​ഡ് പി​സി​ആ​ര്‍ ഫ​ലം ത​ന്നെ വേ​ണ​മെ​ന്നും കോ​വി​ഡ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​നാ​ഫ​ലം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സ്വ​കാ​ര്യ​ആ​ശു​പ​ത്രി നി​ര്‍​ബ​ന്ധം പി​ടി​ച്ച​താ​ണ് ഈ ​ദു​രി​ത​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ഷ​രീ​ഫ് പ​റ​ഞ്ഞു. പി​ന്നീ​ട് പി​സി​ആ​ര്‍ ടെ​സ്റ്റ് ല​ഭി​ക്കു​മോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു ഇ​വ​ര്‍​ക്ക് അ​ല​യേ​ണ്ടി വ​ന്നു.

ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ​യാ​ണ് ഗ​ര്‍​ഭം ധ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​തും ആ​ശ​ങ്ക വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി​രു​ന്നു. യു​വ​തി നേ​ര​ത്തെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് രോ​ഗം ഭേ​ദ​മാ​വു​ക​യും ചെ​യ്തി​രു​ന്നു. കോ​ഴി​ക്കോ​ട് ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ളി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍ വ​രാ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് പാ​തി​വ​ഴി എ​ത്തി​യ​പ്പോ​ള്‍ തി​രി​ച്ചു​വി​ളി​ച്ച്‌ കോ​വി​ഡ് പി​സി​ആ​ര്‍ ഫ​ലം വേ​ണ​മെ​ന്നും ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ഫ​ലം പോ​രെ​ന്നും ഇ​വ​ര്‍ നി​ര്‍​ബ​ന്ധം പി​ടി​ച്ചു.

പി​ന്നീ​ട് മ​റ്റൊ​രു സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​ന്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ​തി​നാ​ല്‍ വീ​ണ്ടും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി. നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു ഫ​ലം.

തു​ട​ര്‍​ന്ന് യു​വ​തി​യെ സ്കാ​ന്‍ ചെ​യ്ത​പ്പോ​ള്‍ ഗ​ര്‍​ഭ​സ്ഥ ശി​ശു​ക്ക​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പ് കു​റ​വാ​ണെ​ന്നു ക​ണ്ട​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​റോ​ടെ​യാ​ണ് യു​വ​തി​യെ ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കാ​നാ​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...