നവജാത ശിശുവിനെ പണത്തിനായി വിറ്റ സംഭവം ; കുഞ്ഞിനെ വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും എതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവജാത ശിശുവിനെ 3ലക്ഷം രൂപക്ക് വിറ്റത് ഗൗരവമുള്ള സംഭവമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍. ഇടനിലക്കാരുണ്ടായിരുന്നോ എന്ന് പരിശോധിക്കും. കുഞ്ഞിനെ വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും എതിരെ നടപടിയുമുണ്ടാകും. ശക്തമായ നടപടി സ്വീകരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. പോലീസ് ഈ വിഷയത്തില്‍ ജെജെ 81 ആക്റ്റ് പ്രകാരം കേസെടുക്കണം.അതിനാവശ്യമുള്ള നടപടികള്‍ മജിസ്‌ട്രേറ്റ് കോടതിയുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങി ചെയ്യാന്‍ വേണ്ടി നിശ്ചയിച്ചിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ജനിച്ച നവജാത ശിശുവിനെയാണ് പ്രസവിച്ച ഉടനെ വില്‍പ്പന നടത്തിയതായി കണ്ടെത്തിയത്. അതേസമയം നവജാത ശിശുവിനെ വിറ്റ സംഭവം മുന്‍നിശ്ചയ പ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്‌വന്നു. കുഞ്ഞിന്റെ അമ്മ തൈക്കാട് ആശുപത്രിയില്‍ ചികിസ്ത തേടിയത് ഏഴാം മാസത്തിലാണ്. ചികിസ്ത തേടുന്ന സമയത്തു തന്നെ ആശുപത്രിയില്‍ നല്‍കിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മേല്‍വിലാസമാണ്. വില്പന തീരുമാനിച്ചതിന് ശേഷമാണ് ചികിത്സാ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് വ്യക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...