നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ അമ്മ രേഷ്മയുടെ ഫേസ് ബുക്ക് സുഹൃത്തിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ അമ്മ രേഷ്മയുടെ ഫേസ് ബുക്ക് സുഹൃത്തിനെ കണ്ടെത്തി. കൊല്ലം സ്വദേശി അനന്ദുവിനെയാണ് പോലീസ് തിരിച്ചറിഞ്ഞത്. പരവൂരും വര്‍ക്കലയിലും കൂടിക്കാഴ്ചക്കായി അനന്ദു രേഷ്മയെ വിളിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

സംഭവത്തില്‍ ആത്മഹത്യ ചെയ്ത ആര്യയുടെ ആത്മഹത്യാ കുറിപ്പ്​ ഇന്നലെ കണ്ടെത്തിയിരുന്നു. കു​ഞ്ഞിന്റെ  മാതാവെന്ന്​ പറയപ്പെടുന്ന​ രേഷ്​മ ഇത്ര വലിയ വഞ്ചകിയാണെന്ന്​ മനസ്സിലായില്ലെന്നും പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ പിടിക്കപ്പെടുന്നത്​ സഹിക്കാന്‍ കഴിയില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്​.

സംഭവത്തില്‍ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ദുരൂഹത നീങ്ങിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരുന്ന രണ്ട് യുവതികള്‍ ഇത്തിക്കരയാറ്റില്‍ ചാടി മരിച്ചതോടെ സംഭവത്തില്‍ ദുരൂഹതയേറി. ആത്മഹത്യ ചെയ്യേണ്ട തരത്തില്‍ ഈ യുവതികള്‍ക്ക്​ സംഭവത്തില്‍ ബന്ധമുണ്ടായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...