പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. ചികില്‍സാ പിഴവിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

തലവൂര്‍ സ്വദേശി വിനോദ് ചെറിയാന്റെയും ഭാര്യ ജാന്‍സിയുടെയും കുഞ്ഞാണ് മരിച്ചത്. ജൂണ്‍ ആറാം തീയതി രാവിലെയായിരുന്നു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ജാന്‍സിയുടെ പ്രസവം. പക്ഷേ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പന്തികേട് തോന്നിയതിനാല്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരം എസ്എടിയിലേക്ക് കൊണ്ടുപോയി. പക്ഷേ അവിടെയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയായ ഡോക്ടറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

അഞ്ചു മാസമായി ജാന്‍സി പുനലൂര്‍ ആശുപത്രിയിലാണ് ചികില്‍സ തേടിയിരുന്നത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ചികില്‍സിച്ചിരുന്ന ഡോക്ടര്‍ അനിത പറഞ്ഞിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടി മരിച്ച വിവരം കുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും അറിയിച്ച രീതിയിലും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ അമ്മൂമ്മ ആശുപത്രിയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായി.  മരണ വിവരം കുഞ്ഞിന്റെ ബന്ധുക്കളെ അറിയിച്ചതില്‍ ഡോക്ടറുടെ ഭാഗത്ത് അനൗചിത്യമുണ്ടായെന്ന പരാതി പരിശോധിക്കുമെന്നും സൂപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ഷ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...