ഇടുക്കി : ഇടുക്കി തൊടുപുഴയില്‍ അവിവാഹിതയായ പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു. വീട്ടില്‍ ജനിച്ച കുട്ടിയെ ഉടനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ കാളിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണം സംബന്ധിച്ച് വ്യക്തത കിട്ടുകയുള്ളൂവെന്നും അതിന് ശേഷം തുടര്‍ നടപടികളിള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.