21 മന്ത്രിമാര്‍ – ഔദ്യോഗിക വസതികള്‍ 20 മാത്രം ; ഒരു പുതിയ മന്ത്രിമന്ദിരംകൂടി പണിയുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ മന്ത്രി മന്ദിരംകൂടി പണിയുന്നു. റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരം നിർമിക്കുക. 21 മന്ത്രിമാർക്ക് താമസിക്കാൻ 20 മന്ദിരങ്ങൾ മാത്രമുള്ള സാഹചര്യത്തിലാണ് പുതിയ മന്ദിരം നിർമിക്കുന്നത്. നിലവിൽ കായിക മന്ത്രി വി.അബ്ദുറഹ്മാൻ വാടകവീട്ടിലാണ് താമസം. പൊതുമരാമത്ത് വകപ്പ് കെട്ടിട നിർമാണത്തിനായുള്ള നടപടികൾ ആരംഭിച്ചു. മന്ദിരത്തിനായി വഴുതക്കാട് റോസ് ഹൗസിന്റെ വളപ്പിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയാണ് റോസ് ഹൗസ്. അവിടെ വിശാലമായ സ്ഥലമുണ്ട്. അതിന് പിൻഭാഗത്താണ് പുതിയ മന്ദിരം നിർമിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരാണുള്ളത്. 20 പേർക്കുള്ള ഔദ്യോഗിക വസതി മാത്രമേ ഇപ്പോഴുള്ളൂ. ഒരു മന്ദിരത്തിന്റെ അപര്യാപ്ത പരിഹരിക്കുന്നതിനായാണ് പുതിയ കെട്ടിടം നിർമിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറായില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....