പുതിയ കാർണിവൽ എത്തി, വില 63.90 ലക്ഷം രൂപ മുതല്‍

For full experience, Download our mobile application:
Get it on Google Play

നാലാം തലമുറ കാർണിവൽ പുറത്തിറക്കി പ്രമുഖ വാഹനനിർമാതാക്കളായ കിയ. വാഹനത്തിന്റെ പ്രാരംഭ വില 63.90 ലക്ഷം രൂപ മുതലാണ്. 7 സീറ്റര്‍ മോഡലായാണ് എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന കാർണിവൽ കിയ പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ 2,796 ബുക്കിങുകള്‍ കിയ കാര്‍ണിവലിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന(CBU) യൂണിറ്റുകളായാണ് കാര്‍ണിവല്‍ ഇന്ത്യയിലെത്തുക. മുന്‍ തലമുറ കിയ കാര്‍ണിവലിനെ അപേക്ഷിച്ച് വില കൂടുതലാണ്. ഭാവിയില്‍ ഇന്ത്യയില്‍ കാര്‍ണിവലിന്റെ അസംബ്ലിങ് ആരംഭിക്കാന്‍ കിയക്ക് പദ്ധതിയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വിലയില്‍ കാര്യമായ കുറവുവരും. നിലവില്‍ പ്രധാന എതിരാളിയായ ടൊയോട്ട ഇന്നോവ ഹൈക്രോസിനേക്കാള്‍(30.98 ലക്ഷം രൂപ) വില കൂടുതലാണ് 63.90 ലക്ഷം രൂപ മുതലുള്ള കിയ കാര്‍ണിവലിന്.

സെപ്റ്റംബർ 16 മുതല്‍ തന്നെ കിയ കാര്‍ണിവലിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപയാണ് ബുക്കിങ് തുക. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ രാജ്യാന്തര വിപണിയിലുള്ള മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. നാലാം തലമുറ കാര്‍ണിവെലിന് മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ ബോക്‌സിയായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. കിയയുടെ ടൈഗര്‍ നോസ് ഗ്രില്ലും കുത്തനെയുള്ള എല്‍ഇഡി ഹെഡ്‌ലാംപുകളും L രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും 18 ഇഞ്ച് ഡയമണ്ട് കട്ട് ഇലോയ് വീലുകളും പിന്നില്‍ ടെയില്‍ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി ലൈറ്റ് ബാറും പുത്തന്‍ കാര്‍ണിവലിലുണ്ട്. സുരക്ഷാ സൗകര്യങ്ങളില്‍ 8 എയര്‍ ബാഗുകളും റിയര്‍ ഡിസ്‌ക് ബ്രേക്കും ഇഎസ്‌സിയും ഹില്‍ അസിസ്റ്റ് കണ്‍ട്രോളും ടയര്‍ പ്രഷര്‍ മോണിറ്ററും മുന്നിലേയും പിന്നിലേയും വശങ്ങളിലേയും പാര്‍ക്കിങ് സെന്‍സറുകളും 360 ഡിഗ്രി ക്യാമറയുമുണ്ട്. അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളാണ് കാര്‍ണിവെലിന് കിയ നല്‍കിയിരിക്കുന്നത്. ലൈന്‍ കീപ്പ് അസിസ്റ്റ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ഹൈബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിങ്ങനെ പോവുന്നു അഡാസ് ലെവല്‍ 2 സൗകര്യങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...