ആംആദ്മി മുന്‍ മന്ത്രിമാരായ മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനുമെതിരെ പുതിയ കേസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സ്കൂള്‍ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിയില്‍ അഴിമതി നടത്തിയ സംഭവത്തില്‍ ആംആദ്മി മുന്‍ മന്ത്രിമാരായ മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനുമെതിരെ പുതിയ കേസ്. 2,000 കോടി രൂപയുടെ ക്ലാസ് റൂം നിർമ്മാണ അഴിമതി നടത്തിയെന്നാണ് കേസ്. ഡൽഹി പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം (എസിബി) രണ്ട് നേതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ ഇവരുടെ പങ്ക് കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. അഴിമതിയില്‍ സർക്കാർ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പങ്കും അന്വേഷിച്ചുവരികയാണെന്ന് എസിബി മേധാവി മധുർ വർമ്മ പറഞ്ഞു.

ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനുള്ള ചെലവ് ഏകദേശം അഞ്ച് മടങ്ങ് വർധിച്ചെന്ന ബിജെപി നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അരവിന്ദ് കെജ്‍രിവാൾ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്തിരുന്നു, അതേസമയം സത്യേന്ദർ ജെയിൻ പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയായിരുന്നു. ഇവരുടെ ഭരണകാലത്ത് 12,000-ത്തിലധികം ക്ലാസ് റൂം, സ്‌കൂൾ കെട്ടിടങ്ങൾ എന്നിവ നിര്‍മിക്കുന്നതിന് അധികപണം ഉപയോഗിച്ചെന്നും 2,000 കോടി രൂപയുടെ ക്രമക്കേടുകൾക്ക് കാരണമായതായും എസിബി കണ്ടെത്തി. കരാര്‍ ഏറ്റെടുത്തവരില്‍ ഭൂരിഭാഗവും എഎപിയുമായി ബന്ധമുള്ളവരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാവാത്തതിനാല്‍ ചെലവ് വലിയ രീതിയില്‍ കൂടുകയായിരുന്നുവെന്നും എസിബി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...