വാളയാര്‍ കേസ് : അന്വേഷണത്തിന് പുതിയ സി. ബി. ഐ സംഘം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാര്‍ സഹോദരിമാരുടെ മരണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതായി സി.ബി.ഐ. കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്.പി വി.എസ് ഉമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് ഇനി അന്വേഷിക്കുക. പാലക്കാട് പോക്‌സോ കോടതിയെ സി.ബി.ഐ അഭിഭാഷകന്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

അടുത്തയാഴ്ച തന്നെ അന്വേഷണസംഘം ചുമതല ഏറ്റെടുക്കുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആണ് സി.ബി.ഐക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ സി.ബി.ഐ നേരത്തെ അന്വേഷിച്ച്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവെക്കുന്ന കുറ്റപത്രമാണ് സി.ബി.ഐയും നല്‍കിയത്.

എന്നാല്‍ അപൂര്‍ണമാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും നിര്‍ദേശിച്ച്‌ കുറ്റപത്രം കോടതി മടക്കുകയായിരുന്നു. ഇതോടൊപ്പമാണ് പുതിയ അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടികളുടെ മരണം ദുരൂഹമാണെന്നും ഇരുവരുടേയും കൊലപാതകമാണെന്നും പെണ്‍കുട്ടികളുടെ അമ്മയും സമരസമിതിയും ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...