പത്തനംതിട്ട : റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, ഒന്‍പത്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12ല്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചും, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പതില്‍ ഉള്‍പ്പെട്ട കല്ലുങ്കല്‍ ഭാഗം, കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ ഉള്‍പ്പെട്ട ചെറുമണപ്പടി വളപ്പുരയ്ക്ക് സമീപമുള്ള എന്‍എസ്എസ് കരയോഗം കെട്ടിട ഭാഗം, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ ഉള്‍പ്പെട്ട വള്ളംകുളം പടിഞ്ഞാറ് ഭാഗം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 17 ല്‍ ഉള്‍പ്പെട്ട ഇരുവെള്ളിപ്ര ഭാഗം എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment