പത്തനംതിട്ട : ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (ശബരി മാന്തടം ഭാഗം), വാര്‍ഡ് 15 (കോട്ട പടിഞ്ഞാറ് ഭാഗം), കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (കോങ്കരമാലി പുതുവേല്‍ ഭാഗം), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ചരല്‍കുന്ന് ജംഗ്ഷന്‍), വാര്‍ഡ് രണ്ട് (ചരല്‍കുന്ന്-കട്ടേപ്പുറം റോഡ്, പുലിപ്പാറ ജംഗ്ഷന്‍ വരെ), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (നന്നൂര്‍ തെക്ക് ഭാഗം), വാര്‍ഡ് 14 (നന്നൂര്‍ പടിഞ്ഞാറ് ഭാഗം), വാര്‍ഡ് 15 (വള്ളംകുളം പടിഞ്ഞാറ് ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (കുടമുരുട്ടി ഭാഗം), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (മഠത്തില്‍കാവ്-പുളിന്താനം ഭാഗം, കനകകുന്ന്-മഠത്തില്‍കാവ് ഭാഗം) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 19 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (പല്ലാക്കുഴി, ഭുവനേശ്വരം ഭാഗം) സെപ്റ്റംബര്‍ 20 മുതലും, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (ചെമ്പനോലി പുള്ളിക്കല്ല് ജംഗ്ഷന്‍, റബര്‍ ബോര്‍ഡ് അവസാനിക്കുന്ന ഇടം മുതല്‍ ആറാട്ടുമണ്‍ വളവ് വരെ റോഡിന്റെ ഇരുവശങ്ങളും. ഒരു വശം നാറാണംമൂഴി ഗ്രാമപ ഞ്ചായത്തും മറുവശം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുമാണ്), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, നാല് (വാഴയില്‍പ്പടി കുഴിപ്പറമ്പില്‍ ഭാഗം) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 21 മുതലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.