പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കാട്ടുകാല, മുളയങ്കോട് ഭാഗം), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, 10, 11, 12, കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ഒന്‍പത്, ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (വെള്ളപ്പാറ മുരുപ്പ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (തൊട്ടിമല, പുറമല ഭാഗങ്ങള്‍) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 21 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (മേലൂര്‍പ്പടി-കൊച്ചരപ്പ്, പള്ളിത്താഴെ ഭാഗം-കൊച്ചരപ്പ്) വാര്‍ഡ് രണ്ട് (വാവരുമുക്ക്-ചെറുകോല്‍ പതാന്‍, ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍-പെരുമ്പാറ ജംഗ്ഷന്‍), വാര്‍ഡ് മൂന്ന് (ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍-വായ്പൂര്‍ ബസ് സ്റ്റാന്‍ഡ്) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഏഴു ദിവസത്തേക്കും കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചും,
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, വാര്‍ഡ് 11 (ഉത്താനത്ത്പ്പടി മുതല്‍ ഉണ്ണിമുക്ക് വരെ), വാര്‍ഡ് 12 (ആഞ്ഞിലിത്താനം ഭാഗം) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.