സഹപാഠിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

താനെ: സഹപാഠിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. താനെ കല്‍വ സ്വദേശിയായ അക്ഷയ് ആനന്ദ് എന്ന 26കാരനാണ് അറസ്റ്റിലായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. 23കാരിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇവരുടെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത അക്ഷയ് സ്വകാര്യ ദൃശ്യങ്ങളും വീഡിയോകളും കൈക്കലാക്കിയിരുന്നു. ഇത് പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

അജ്ഞാതനായ വ്യക്തിക്കെതിരെ പരാതിയുമായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് യുവതി ബോറിവാലി പോലീസ് സ്റ്റേഷനിലെത്തിയത്. ‘കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാം വഴി ഒരു യുവാവ് സന്ദേശം അയച്ചു. യുവതിയും കാമുകനുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും ഇതൊക്കെ പരസ്യപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാള്‍ യുവതിയെ വീഡിയോ കോള്‍ ചെയ്തു. മുഖം മറച്ചു വെച്ചായിരുന്നു സംസാരം. കോളിനിടെ അശ്ലീലമായ തരത്തില്‍ പെരുമാറാന്‍ ആവശ്യപ്പെട്ടു’ എന്നാണ് യുവതി പരാതിയില്‍ ആരോപിച്ചത്.

പരാതി സ്വീകരിച്ച പോലീസ് സാങ്കേതിക സഹായത്തോടെ യുവാവിന്‍റെ അക്കൗണ്ട് ട്രേസ് ചെയ്ത് ആളെ പിടികൂടുകയായിരുന്നു. പിടിയിലായതിന് ശേഷമാണ് ഇയാള്‍ യുവതിയുടെ സഹപാഠിയായിരുന്നുവെന്ന കാര്യവും പുറത്തറിയുന്നത്. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഡിപ്ലോമ ക്ലാസിലെ സഹപാഠികളായിരുന്നു ഇരുവരും. ആ സമയത്ത് അക്ഷയ്ക്ക് പെണ്‍കുട്ടിയോട് ഇഷ്ടം ഉണ്ടയിരുന്നുവെങ്കിലും അവര്‍ അത് കാര്യമായി എടുത്തില്ല എന്നാണ് പോലീസ് പറയുന്നത്. നിലവില്‍ എഞ്ചിനിയറിംഗ് കോഴ്സ് ചെയ്യുന്ന അക്ഷയ് അതിനൊപ്പം ജോലിയും ചെയ്തു വരുന്നുണ്ട്.

സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്ന് യുവതിയുടെ ഇ-മെയില്‍ മനസിലാക്കി അവരുടെ ഫോണ്‍ നമ്പര്‍ പാസ് വേര്‍ഡ് ആയി ഉപയോഗിച്ചാണ് ഇ-മെയില്‍ ഹാക്ക് ചെയ്തതെന്നാണ് അക്ഷയ് പോലീസിനെ അറിയിച്ചത്. ഇതുവഴി ചിത്രങ്ങളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്തു. യുവതിയെ മറ്റൊരാള്‍ക്കൊപ്പം കാണുന്നതിലുള്ള ദേഷ്യം സഹിക്കവയ്യാതെയാണ് ഇത്തരത്തില്‍ ചെയ്തതെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി.

ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ബോറിവാലി പോലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സ്ത്രീയെ അപമാനിക്കാന്‍ ശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് അലോഷ്യസ് സേവ്യർ

0
കോഴിക്കോട് : ഗവൺമെന്റ് പ്ലീഡർ നിയമനവിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് പരോക്ഷ...

വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്

0
കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത‍ർക്കായി കോൺഗ്രസ് നിർമ്മിച്ചു...

പന്തളം അമൃത വിദ്യാലയത്തിൽ ലോകകപ്പ് ബിൻവിൻ ഗോൾ ചാലഞ്ച് നടത്തി

0
പന്തളം : ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പന്തളം അമൃത വിദ്യാലയത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സഹകരണ പെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തണം സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍...