പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (കയ്യാലേത്ത് മഞ്ഞക്കടമ്പ്, പേരിയത്ത്, ചെറിയത്തുമല ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (കഴിപ്പില്‍ കോളനി ഭാഗം), വാര്‍ഡ് അഞ്ച് (ആലുംതുരുത്തി പോസ്റ്റ് ഓഫീസ് മുതല്‍ ആലുംതുരുത്തി അമ്പലം വരെ ഭാഗങ്ങള്‍), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (റേഷന്‍ കടപ്പടി (വരവൂര്‍) മുതല്‍ റാന്നി വലിയപള്ളി വരെയുള്ള ഭാഗം) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 21, 22, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 23 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment