ജില്ലാ കളക്ടറുടെ റാന്നി താലൂക്ക്തല അദാലത്തില്‍ 17 പരാതികള്‍ പരിഹരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ റാന്നി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 64 പരാതികളില്‍ 17 എണ്ണം പരിഹരിച്ചു. കോവിഡ് സാഹചര്യത്തില്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് അദാലത്ത് നടത്തിയയ്. ലഭിച്ച പരാതികളില്‍ 47 എണ്ണം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അദാലത്തില്‍ പങ്കെടുത്തത്. അക്ഷയകേന്ദ്രങ്ങളിലൂടെ മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഓണ്‍ലൈനായി ഹാജരായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവസരം ലഭിച്ചത്.
പട്ടയം നല്‍കുന്നത് സംബന്ധിച്ച പരാതികളാണ് കൂടുതലായും പരിഗണനയ്ക്ക് വന്നത്. പട്ടയവുമായി ബന്ധപ്പെട്ട പരാതികളുടെ നടപടികള്‍ സ്വീകരിക്കുന്നതിനായി റാന്നി തഹസീല്‍ദാറിനു നിര്‍ദേശം നല്‍കി.

അദാലത്തില്‍ എഡിഎം അലക്‌സ് പി. തോമസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി. ഹരികുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ വി ചെല്‍സാസിനി, റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബു, ഭൂരേഖ തഹസീല്‍ദാര്‍ ഒ.കെ ഷൈല, ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...