പോപ്പുലര്‍ ഫിനാന്‍സ് : അഞ്ചാം പ്രതിക്ക് കോവിഡ് – കസ്റ്റഡി അപേക്ഷ മാറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ അഞ്ചുപ്രതികളെയും ഒരുമിച്ചു കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിക്കാന്‍ മാറ്റി. കേസിലെ അഞ്ചാംപ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കസ്റ്റഡി അപേക്ഷ രണ്ടുദിവസം കഴിഞ്ഞു പരിഗണിക്കാനായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മാറ്റിവച്ചു.

കേസിലെ എല്ലാപ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസ് തീരുമാനിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അഞ്ചാംപ്രതിയും സ്ഥാപന ഉടമയുടെ മകളുമായ റിയാ തോമസിനെ 17 ന് രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും അന്വേഷണസംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയും 18 ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന്, കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര സബ് ജയിലിലേക്ക് അയച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...