പത്തനംതിട്ട : കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17-ല്‍ (നെല്ലിമല അംഗന്‍വാടി – ഇഎഎല്‍പിഎസ് പടി റോഡിലെ തെക്കുവശത്ത് പ്ലാവേലികാലായില്‍ ഭാഗം) സെപ്റ്റംബര്‍ 24 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9, റാന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, 13, കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (മുണ്ടിയപ്പള്ളി ബാങ്ക് പടി മുതല്‍ കൊച്ചയത്തില്‍ കവല ഭാഗം വരെ) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 25 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.