ഇടുക്കിയിൽ 23 കാരന് കൊവിഡ് ; നിലമ്പൂരിലെ ഇസാഫ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ 9 പേർ നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 23 കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾ ജോലി ചെയ്തിരുന്ന നിലമ്പൂർ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാൻസ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

നിലമ്പൂരിൽ നിന്നാണ് യുവാവിന് രോഗം പിടിപെട്ടതെന്നാണ് സംശയം. ഇയാള്‍ ഇസാഫ് മൈക്രാ ഫിനാൻസ് സ്ഥാപനത്തിൽ കളക്ഷൻ ഏജൻറായി ജോലി ചെയ്യുകയായിരുന്നു. അതേസമയം മലപ്പുറം ജില്ലയിൽ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത് മുതൽ ഭവന സന്ദർശനം നിർത്തിയിരുന്നതായി സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാർ വിശദീകരിക്കുന്നുണ്ട്. എന്നാലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് 9 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.

അതേസമയം ഇടുക്കിയിലെ സ്ഥിതി നിലവിൽ ആശങ്കാ ജനകമാണെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു. ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധനാഫലം അന്ന് തന്നെ കിട്ടാൻ നടപടി വേണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...