Saturday, June 29, 2024 11:05 am

പുതിയ ക്രിമിനൽ നിയമങ്ങൾ ഭരണഘടനയെ പരിഹസിക്കുന്നു ; ടീസ്റ്റ സെതൽവാദ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ മൂന്ന് നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് പൗരാവകാശ പ്രവർത്തകയും ജേണലിസ്റ്റുമായ ടീസ്റ്റ സെതൽവാദ്. ‘ഇന്ത്യയുടെ പുതിയ ക്രിമിനൽ നിയമങ്ങൾ: നവീകരണം അല്ലെങ്കിൽ അടിച്ചമർത്തൽ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023, ഭാരതീയ സാക്ഷ്യ അധീനിയം 2023 എന്നീ നിയമങ്ങൾ 2024 ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവക്ക് പകരമാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.

ഈ നിയമങ്ങൾ ഭരണഘടന വിഭാവനം ചെയ്യുന്ന പരമാധികാരത്തെ പരിഹസിക്കുകയാണെന്ന് ടീസ്റ്റ പറഞ്ഞു. ഇവ നടപ്പാക്കും മുമ്പ് വിശദമായ കൂടി​യാലോചന വേണമായിരുന്നു. എന്നാൽ, അത് നടന്നിട്ടില്ല. മനുഷ്യാവകാശങ്ങളും നിയമ പ്രസ്ഥാനങ്ങളും പുനരാരംഭിച്ച ശേഷം ഭേദഗതി വരുത്തിയ നിയമത്തിലെ ചില വ്യവസ്ഥകൾ അപകോളനീകരണത്തിന്റെ പേരിൽ വീണ്ടും അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ കുറ്റപ്പെടുത്തി. ഈ നിയമങ്ങൾ പങ്കാളിത്ത ജനാധിപത്യത്തിനും രാജ്യത്തിന്റെ ജനാധിപത്യ ഘടനക്കും എതിരാണ്. കൂടാതെ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ആഗ്രഹമാണെന്നും ടീസ്റ്റ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരിങ്ങാലിപ്പാടത്തിന്‍റെ തീരത്തും വെള്ളം

0
പന്തളം : അച്ചൻകോവിലാറ്റിൽ നിന്നും വലിയ തോട്ടിലൂടെ കരിങ്ങാലിപ്പാടത്തേക്ക് വെള്ളം ഒഴുകി...

കൊറ്റനാട് പഞ്ചായത്തിലെ ചാന്തോലിൽ അങ്കണവാടിയുടെ അറ്റകുറ്റപ്പണി വൈകുന്നു

0
മല്ലപ്പള്ളി : പണമുണ്ടായിട്ടും കൊറ്റനാട് പഞ്ചായത്തിലെ ചാന്തോലിൽ 108-ാം നമ്പർ അങ്കണവാടിയുടെ...

തടിയൂർ – എഴുമറ്റൂർ തുണ്ടിയിൽക്കടവ് റോഡിലെ ചുഴന ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക്...

0
മല്ലപ്പള്ളി : തടിയൂർ - എഴുമറ്റൂർ തുണ്ടിയിൽക്കടവ് റോഡിലെ ചുഴന ജംഗ്ഷന്...

ജില്ലയിൽ സൈക്കോളജിസ്റ്റ് കൗൺസിലർമാർ കുറവ്

0
പത്തനംതിട്ട : മനസുതുറന്ന് സംസാരിക്കാനും ചിരിക്കാനും കഴിയാത്ത കുട്ടികൾ, അവരുടെ ചിന്തകളും...