പുതിയ ക്രിമിനൽ നിയമങ്ങൾ ഭരണഘടനയെ പരിഹസിക്കുന്നു ; ടീസ്റ്റ സെതൽവാദ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ മൂന്ന് നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് പൗരാവകാശ പ്രവർത്തകയും ജേണലിസ്റ്റുമായ ടീസ്റ്റ സെതൽവാദ്. ‘ഇന്ത്യയുടെ പുതിയ ക്രിമിനൽ നിയമങ്ങൾ: നവീകരണം അല്ലെങ്കിൽ അടിച്ചമർത്തൽ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023, ഭാരതീയ സാക്ഷ്യ അധീനിയം 2023 എന്നീ നിയമങ്ങൾ 2024 ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവക്ക് പകരമാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.

ഈ നിയമങ്ങൾ ഭരണഘടന വിഭാവനം ചെയ്യുന്ന പരമാധികാരത്തെ പരിഹസിക്കുകയാണെന്ന് ടീസ്റ്റ പറഞ്ഞു. ഇവ നടപ്പാക്കും മുമ്പ് വിശദമായ കൂടി​യാലോചന വേണമായിരുന്നു. എന്നാൽ, അത് നടന്നിട്ടില്ല. മനുഷ്യാവകാശങ്ങളും നിയമ പ്രസ്ഥാനങ്ങളും പുനരാരംഭിച്ച ശേഷം ഭേദഗതി വരുത്തിയ നിയമത്തിലെ ചില വ്യവസ്ഥകൾ അപകോളനീകരണത്തിന്റെ പേരിൽ വീണ്ടും അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ കുറ്റപ്പെടുത്തി. ഈ നിയമങ്ങൾ പങ്കാളിത്ത ജനാധിപത്യത്തിനും രാജ്യത്തിന്റെ ജനാധിപത്യ ഘടനക്കും എതിരാണ്. കൂടാതെ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ആഗ്രഹമാണെന്നും ടീസ്റ്റ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

0
കൊച്ചി: 50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. അസം...

ജാർഖണ്ഡിൽ വിദ്യാർത്ഥി വിജയം; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മൂന്ന് പരീക്ഷകൾ റദ്ദാക്കി

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ വിവാദത്തിലായ മൂന്ന് പരീക്ഷകളും റദ്ദാക്കും. ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ്...

ഹൈദരാബാദ് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം; ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്...

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി പ്രതിഷേധം ; മൂന്നാംഘട്ട ചര്‍ച്ച പരാജയം

0
റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍...