കോട്ടയം : ഈ വർഷം വൈദിക പഠനം പൂർത്തിയാക്കിയ മാർത്തോമാ സഭയുടെ കോട്ടയം – കൊച്ചി ഭദ്രാസനത്തിൽ ഉൾപ്പെട്ട 3 പേർ ശെമ്മാശന്മാരായി അഭിഷക്തരായി. എബിൻ ജോസഫ് ഫിലിപ്പ്, ക്രിസ്റ്റി കെ. സന്തോഷ്, നിതിൻ പി. ഷിബു എന്നിവരുടെ ശെമ്മാശ് പട്ടംകൊട ശുശ്രൂഷ കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ വെച്ച് നടന്നു. വിശുദ്ധ കുർബാന മദ്ധ്യേ നടന്ന പട്ടംകൊട ശുശ്രൂഷയ്ക്ക് സഭയുടെ കോട്ടയം – കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുവനന്തപുരം – കൊല്ലം ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ഐസക് മാർ ഫീലക്‌സിനോസ് എപ്പിസ്കോപ്പ സഹകാർമ്മികനായിരുന്നു. റവ. ഡോ. കോശി പി. വർഗീസ് ധ്യാനപ്രസംഗം നിർവഹിച്ചു. എബിൻ ജോസഫ് ഫിലിപ്പ് തെള്ളിയൂർ ശാലേം ഇടവകയിൽ കിഴക്കേൽ കുടുംബാംഗവും ക്രിസ്റ്റി കെ. സന്തോഷ് വെള്ളത്തൂവൽ ബെഥേൽ ഇടവകയിൽ കോട്ടയ്ക്കകത്ത് കുടുംബാംഗവും നിതിൻ പി. ഷിബു പുന്നവേലി സെന്റ് തോമസ് ഇടവകയിൽ മുളയംവേലി എട്ടാനിക്കുഴിയിൽ കുടുംബാംഗവുമാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























