തിരുവനന്തപുരം : സ്കൂള്‍ കുട്ടികളുടെ ക്ലാസ് കയറ്റം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊമോഷന്‍ നല്‍കും. ഒന്‍പതാം ക്ലാസ്സില്‍ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയം നടത്തും. നടക്കാത്ത പരീക്ഷകള്‍ക്ക് അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ സ്കോര്‍ പരിഗണിക്കും. മൂല്യ നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ കുട്ടികള്‍ക്ക് പത്താം ക്ലാസ്സിലേക്ക് പ്രൊമോഷന്‍ നല്‍കും. അതേസമയം ലോക്ക്ഡൗണ്‍ കാലത്ത് അധ്യാപകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ പരിശീലനം നല്കാന്‍ കഴിയില്ല. അതിനാല്‍ ഈ സാഹചര്യത്തില്‍ മെയ് 14 ന് ആരംഭിക്കുന്ന കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനായും എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കും.
സ്കൂള്‍ കുട്ടികളുടെ ക്ലാസ് കയറ്റം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശമിറക്കി
RECENT NEWS
Advertisment