തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയതായി നടപ്പാക്കുന്ന ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരങ്ങളിൽ ഭൂരിഭാഗവും നിയമവിരുദ്ധം. കോടതിൽ ചോദ്യംചെയ്യപ്പെട്ടാൽ റദ്ദാക്കാൻ സാധ്യതയുള്ള വ്യവസ്ഥകളാണ് ഉത്തരവിലുള്ളതെന്ന് നിയമവിദഗ്ധർ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. ടെസ്റ്റിങ് ട്രാക്കുകൾ നിർമിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങളൊന്നും സർക്കുലറിലില്ല. ഡ്രൈവിങ് സ്‌കൂളുകൾ ഇവ ഒരുക്കണമെന്ന നിർദേശമാണ് മന്ത്രി മുന്നോട്ടുവെച്ചത്.
86 സ്ഥലങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടെങ്കിലും ഒമ്പതെണ്ണം മാത്രമാണ് കുറച്ചെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുന്നത്. ടെസ്റ്റിന് മാത്രം 300 രൂപ ഫീസ് വാങ്ങുന്നുണ്ടെങ്കിലും പുറമ്പോക്കിലും ഡ്രൈവിങ് സ്‌കൂളുകാർ വാടകയ്ക്കെടുത്ത സ്ഥലത്തുമാണ് പരിശോധനനടക്കുന്നത്.