Sunday, January 12, 2025 10:08 am

സപ്ലൈകോ പ്രതിസന്ധി ഇനി കൂടും ; സംസ്ഥാനങ്ങൾക്ക് എഫ്.സി.ഐ. വഴി ഇനി അരിയില്ല, ഭാരത് അരിക്ക് വഴിയൊരുക്കാനെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : എഫ്.സി.ഐ. ഗോഡൗണുകളില്‍ സംഭരിച്ച് പൊതുവിപണി വിൽപ്പന പദ്ധതി (ഒ.എം.എസ്.എസ്.) വഴി സംസ്ഥാനങ്ങളില്‍ വിതരണംചെയ്യുന്ന അരി ഇനിമുതല്‍ സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കിട്ടില്ല. ഭാരത് ബ്രാന്‍ഡിൽ രാജ്യത്തെല്ലായിടത്തും വിൽക്കാനായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളായ നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍, ദേശീയ സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍.സി.സി.എഫ്.) എന്നിവയ്ക്ക് അരി കൈമാറണമെന്നുകാട്ടി എഫ്.സി.ഐ. ചെയര്‍മാന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രാലയം കത്തയച്ചു. ‘ഭാരത് ബ്രാന്‍ഡി’ന്റെ പേരിലുള്ള തീരുമാനം കേരളത്തിനും ഇരുട്ടടിയാകും.

ജനുവരി 18-ന് അയച്ച കത്തനുസരിച്ച് ആദ്യഘട്ടത്തില്‍ രണ്ടരലക്ഷം ടണ്‍ അരിയാണ് ഈ ഏജന്‍സികള്‍ക്ക് കൈമാറിയത്. ഇതനുസരിച്ചാണ് കേരളത്തിലടക്കം ഭാരത് ബ്രാന്‍ഡ് അരി വിതരണംചെയ്യുന്നത്. എഫ്.സി.ഐ. ഗോഡൗണ്‍വഴി സംഭരിച്ച് കേരളത്തില്‍ അരി വിതരണം ചെയ്തിരുന്ന സപ്ലൈകോയെയും ഇതുബാധിക്കുമെന്നാണ് കേരളത്തിന്റെ വാദം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനിൽ യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടു

0
പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടു. തമിഴ്നാട്...

സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം ; സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ്...

ചക്രവാതച്ചുഴി ; കേരളത്തിൽ വീണ്ടും മഴ

0
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ വീണ്ടും...

കുക്കറിൽ വെള്ളക്കടല വേവിക്കാനിട്ട യുവാക്കൾക്ക് ദാരുണാന്ത്യം

0
നോയിഡ : വിൽക്കാനുള്ള ഭക്ഷണമുണ്ടാക്കാൻ വെള്ളക്കടല വേവിക്കാനിട്ട യുവാക്കൾ മരിച്ചു. നോയിഡയിലെ...