ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ തേക്കുതോട് നിന്നും കൊടുമൺ പോലീസ് പിടികൂടി. പന്തളം തെക്കേക്കര കണ്ഠളൻതറ ചെറുലയം വള്ളിപ്പറമ്പിൽ വീട്ടില്‍ സുകുമാരൻ (76) നെയാണ് തേക്കുതോട് താഴെ പറക്കുളത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്. കൊടുമൺ പോലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. ഈ മാസം രണ്ടാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം തുമ്പമൺ, തണ്ണിത്തോട്, തേക്കുതോട് മുതലായ സ്ഥലങ്ങളിൽ ഇയാള്‍ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ജില്ലാ പോലീസ് മേധാവി നല്‍കിയ നിർദ്ദേശത്തെ തുടര്‍ന്ന് കൊടുമൺ പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജിനു ജെ.യു, സി.പി.ഓ മാരായ അഭിലാഷ്, ശ്യാം, അഖിൽ കൃഷ്ണൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇവര്‍ നടത്തിയ അന്വേഷണത്തില്‍ തേക്കുതോട് താഴെപ്പറക്കുളത്ത് നിന്നും ഇയാളെ പിടികൂടുകയുമായിരുന്നു. ഇവിടെ ഒളിത്താവളത്തിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...