ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം സ്വദേശി റിജിൻ കെ.മാത്യു (21) പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം ചേർന്ന് തല്ലിത്തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ എറണാകുളം കലൂരില്‍ നിന്നും കോന്നി പോലീസ് പിടികൂടി. കോന്നി അരുവാപ്പുലം പടപ്പക്കൽ കാരുമല മുരുപ്പേൽ വീട്ടിൽ റിജിൻ കെ.മാത്യു (21) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. ജനുവരി നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മുൻവൈരാഗ്യത്തെ തുടർന്ന് കോന്നി അരുവാപ്പുലം സ്വദേശിയായ യുവാവിനെ നാല് പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് കൈമുട്ട് തല്ലിത്തകർക്കുകയുമായിരുന്നു.

മർദ്ദനത്തിനുശേഷം നാലു പ്രതികളും ഒളിവിൽ പോയി. കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് ജനുവരി ആറിന് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം നടത്തി വരുന്നതിനിടെ മൂന്നാം പ്രതിയായ റിജിൻ കെ.മാത്യു എറണാകുളം കലൂരില്‍ ഒളിവിൽ കഴിഞ്ഞു വരുന്നതായി കോന്നി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കോന്നി പോലീസ് സബ് ഇൻസ്പെക്ടർ ശ്യാം, എസ്.സി.പി.ഓ രഞ്ജിത്, സി.പി.ഓ നഹാസ് എന്നിവർ അടങ്ങിയ അന്വേഷണസംഘം എറണാകുളത്ത് നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...