സിജെപി പ്രതിഷേധത്തിന് പിന്തുണ ; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടികളിൽ പ്രതിഷേധം അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ വ്യാപക സൈബർ ആക്രമണം. വിസ്മയക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകൾ രംഗത്തെത്തി. പ്രതിഷേധിക്കുന്ന പൗരന്മാരോട് രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യവുമായി വിസ്മയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാരിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള വിസ്മയയുടെ പ്രതികരണമാണ് ഭരണകക്ഷിയെ അനുകൂലിക്കുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകളെ പ്രകോപിപ്പിച്ചത്.

അഭിനയരംഗത്ത് ആദ്യചുവടുകൾ ഉറപ്പിക്കുന്നതിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടുന്നത് നല്ലതിനാണോ എന്നുൾപ്പെടെയാണ് ചോദ്യം. കേരളത്തിൽ പി.എസ്.സി. പരീക്ഷാ അട്ടിമറിക്കെതിരെ ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞപ്പോഴും മണ്ണുവാരി തിന്നതും ഒന്നും കണ്ടില്ലേ എന്നും വിസ്മയയോട് ചോദ്യമുയരുന്നു. സാമൂഹികമോ ദേശീയമോ ആയ വിഷയങ്ങളിൽ വിസ്മയ ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും പറയുന്നവരുണ്ട്. ‘മോഹൻലാൽ മോളോട് പറയണം, രാജ്യദ്രോഹികൾക്കൊപ്പം ചേർന്നാൽ ‘നിന്നെ രക്ഷിക്കാൻ ആരാണ് ഉള്ളത്’ എന്നുള്ള മാസ് ഡയലോഗ്’, എന്നാണ് ഒരു പോസ്റ്റിലുള്ളത്.

‘മോഹൻലാൽ തന്റെ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്. രാജ്യത്തു നിലവിൽ ഒരു സൂപ്പർ സ്റ്റാറിന് കിട്ടേണ്ട എല്ലാ പദവിയും തന്ന് രാജ്യം താങ്കളെ ആദരവോടെ ബഹുമാനിക്കുമ്പോൾ താങ്കളുടെ മകൾ രാജ്യദ്രോഹി പാറ്റാ കൂട്ടത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യദ്രോഹം തന്നെയാണ്. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുമെന്ന് കരുതുന്നു’, മറ്റൊരു പോസ്റ്റിൽ പറയുന്നു. ‘മോഹൻലാൽ എന്ന മഹാനടന്റെ മകളാണെന്നതുകൊണ്ട് ഇത്തരം പോക്രിത്തരം അംഗീകരിക്കാൻ കഴിയില്ല’, എന്നാണ് മറ്റൊരു പോസ്റ്റിലെ ഉള്ളടക്കം. മറ്റൊരു സാമൂഹികമാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്മയയുടെ പ്രതികരണം.

‘ചർച്ചകൾക്കുപകരം, ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ നമ്മളിലൊരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം. നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?’, വിസ്മയ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് വിസ്മയ മോഹൻലാൽ. ഓഗസ്റ്റ് ഏഴിന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിൽ മോഹൻലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...