കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

For full experience, Download our mobile application:
Get it on Google Play

എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. അടൂര്‍ ഏനാദിമംഗലം കുന്നിട ഉഷാഭവനം വീട്ടിൽ ഉമേഷ് കൃഷ്ണ(38)നെയാണ് തടങ്കലിലാക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ഏനാത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാണ് ഇയാളെ മാറ്റിയത്. കേസുകളിൽ ഏറെയും അടിപിടി, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കുറ്റകരമായ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോയി കവർച്ച, ഭീഷണിപ്പെടുത്തി കവർച്ച, കഞ്ചാവിന്റെ ഉപയോഗം, ഹാഷിഷ് ഓയിലിന്റെ ഉപയോഗം, സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി കഞ്ചാവ് കടത്ത്, ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ, കാപ്പ നിയമ ലംഘനം, മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതുസ്ഥലത്ത് കലഹമുണ്ടാക്കൽ തുടങ്ങിയവയാണ്.

2023ലും ഇയാളെ കാപ്പാ നിയമപ്രകാരം കുറ്റം ചുമത്തി കരുതൽ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാൽ തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആന്ധ്രപ്രദേശിലേക്ക് കടന്ന് അവിടെയും ലഹരിമരുന്ന് കച്ചവടം നടത്തുകയും ചെയ്തിരുന്നു. ഈ കേസില്‍ പിടിക്കപ്പെട്ട ഇയാള്‍ ഒരു വർഷത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നാട്ടിലെത്തിയ പ്രതി 2026 ജനുവരിയിലും ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടിരുന്നു. തുടർച്ചയായി അടിപിടി, അക്രമം, ലഹരിമരുന്ന് കച്ചവടം മുതലായവ നടത്തി വന്ന ഇയാളെ കാപ്പ നിയമം ഉപയോഗിച്ച് കരുതൽ തടങ്കലിൽ ആക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇപ്പോള്‍ കരുതൽ തടങ്കലിലാക്കിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...