വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

For full experience, Download our mobile application:
Get it on Google Play

എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബോള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും ഭാഗ്യശാലിയെ തെരഞ്ഞെടുത്തു. പാണ്ടങ്കേരി കറുകയിൽ വീട്ടില്‍ ഷാനിഷ് ആന്റണിയുടെ മകൾ നാലാം ക്ലാസ് വിദ്യാർത്ഥിനി സാനിയ ഷാനിഷിനെയാണ് സ്കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞടുത്തത്. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിലാണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചത്. ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് സാനിയ ഷാനിഷിനെ തെരഞ്ഞെടുക്കുകയായിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ.സോജി വർഗ്ഗീസ് ജോണാണ്‌ നറുക്കെടുപ്പ് നടത്തിയത്.

പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ചു. മേഴ്സി മാത്യു, ആൻസി ജോസഫ്, സൂസൻ വി.ഡാനിയേൽ, ഫാത്തിമ കബീർ, പ്രവീണ സുരേഷ്, സംഗീത എം.കെ., ജോസി സാറാ ജോർജ്ജ്, നീതു മാത്യു, വിന്ടൂ മെറിൻ ജെയിംസ്, ശ്രീകാന്ത് ആർ., ആര്യ ജോസ്, ജോബിൻ ജോസഫ്, റെജീന സാമുവൽ, സൗമ്യ പി.എസ്., കൺവീനർ രമ്യ ബാബു, സ്കൂൾ ചെയർമാൻ വിജിൽ വർക്കി എന്നിവർ പ്രസംഗിച്ചു. രക്ഷകര്‍ത്താക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ ഭാഗ്യശാലിക്ക് ആകർഷകമായ സമ്മാനം പിന്നീട് നല്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, സംഘടന സ്പോർട്സ് കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...