കൊച്ചി : കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പുതിയ ജോയിന്റ് ഡയറക്ടറെ നിയമിച്ചു. മനീഷ് ഗോതാരയാണ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റത്. കൊച്ചിയിലെ ജോയിന്റ് ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുകയായിരുന്നു. അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് നിയമസഭാ പ്രിവിലേജ് കമ്മിറ്റി വിശദീകരണം തേടും. ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് നടപടി. ലൈഫ് മിഷന്‍ രേഖകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്നായിരുന്നു പരാതി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇ ഡി ഉന്നതരെ വിളിച്ചുവരുത്തും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇ ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ വിമര്‍ശിച്ചിരുന്നു.
കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പുതിയ ജോയിന്റ് ഡയറക്ടറെ നിയമിച്ചു
RECENT NEWS
Advertisment