റാന്നിയില്‍ പുതിയ ഇഎസ്‌ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: സാമൂഹിക സുരക്ഷ പദ്ധതിയായ ഇഎസ്‌ഐയിലൂടെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആധുനിക വൈദ്യ സഹായം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ നൈപുണ്യ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. റാന്നിയില്‍ പുതിയതായി ആരംഭിച്ച ഇഎസ്‌ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റാന്നിയിലെ പുതിയ ഡിസ്‌പെന്‍സറിയിലൂടെ നിരവധി തൊഴിലാളികള്‍ക്ക് മികച്ച ചികിത്സ സൗകര്യം എളുപ്പത്തില്‍ ലഭിക്കും. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിന്റെ സേവനം കൂടുതല്‍ ജനകീയമാക്കുകയും വിപുലികരിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

നാടിന്റെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി നിരവധി നേട്ടം കൈവരിച്ചു. തൊഴിലാളികള്‍ക്കുള്ള സാമൂഹിക സുരക്ഷ പദ്ധതിയായ ഇഎസ്‌ഐ മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കിഫ്ബിയിലൂടെ 17 കോടി രൂപ ചെലവഴിച്ച് മണ്ഡലത്തില്‍ നിര്‍മിക്കുന്ന റാന്നി താലൂക്ക് ആശുപത്രി അവസാന ഘട്ടത്തിലാണ്. എഴുമറ്റൂര്‍ ആശുപത്രി നിര്‍മാണം 90 ശതമാനം പൂര്‍ത്തിയാക്കി. പഴവങ്ങാടിയില്‍ 10.50 കോടി രൂപയില്‍ നിര്‍മിക്കാനൊരുങ്ങുന്ന വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായും എംഎല്‍എ പറഞ്ഞു.

ആന്റോ ആന്റണി എം.പി മുഖ്യാതിഥി ആയിരുന്നു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂലി സാബു, ആരോണ്‍ ബിജിലി പനവേലി, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി പുത്തന്‍ പറമ്പില്‍, റാന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.ജെ ബിന്ദുമോള്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ സുരേന്ദ്രന്‍, കെ.ടി.യു.സി(എം) ജില്ലാ സെക്രട്ടറി ബോബി കാക്കാനപ്പള്ളി, ഐ.എന്‍.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് റെഞ്ചി പതാലില്‍, ബി.എം.എസ് മേഖലാ സെക്രട്ടറി പി.ജി രഞ്ജിത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍
റ്റോജിന്‍ തോമസ്, ഡയറക്ടര്‍ ഡോ.വി.എ സിനി പ്രിയദര്‍ശിനി, ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വരദ ഇളമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...