ഇളകൊള്ളൂർ സെന്റ് പീറ്റേഴ്സ് കത്തോലിക്ക പള്ളിക്ക് സംരക്ഷണഭിത്തി നിര്‍മ്മിക്കുവാന്‍ 32.68 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇളകൊള്ളൂർ സെന്റ് പീറ്റേഴ്സ് കത്തോലിക്ക പള്ളിക്ക് 32.68 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഞായറാഴ്ച പകൽ 11 മണിക്ക് പള്ളിയങ്കണത്തിൽ നിർവഹിക്കും. സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് പള്ളിയുടെ ഭൂമി ഏറ്റെടുത്തിരുന്നു.
പള്ളിയുടെ കെട്ടിടത്തിന്റെ രണ്ട് മീറ്ററോളം ചേർന്ന് റോഡിനായി ഭൂമി ഏറ്റെടുത്തത് പള്ളിയുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനെത്തുടർന്ന് അഡ്വ.കെ യു ജനീഷ് എംഎൽഎയ്ക്ക് നിവേദനം നൽകുകയും എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സർക്കാർ ഇളകൊള്ളൂർ സെന്റ് മേരിസ് കത്തോലിക്ക പള്ളിയുടെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് 32.68 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

ഭരണാനുമതി ലഭിച്ച പ്രവർത്തിയുടെ നിർവഹണ ഏജൻസി കെ.എസ്.ടി.പിയാണ്. മൂവാറ്റുപുഴ ആസ്ഥാനമായുള്ള പ്രൈം ടെക് കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ പള്ളിയങ്കണത്തിൽ വെച്ച് അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുശീല അജി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...