ന്യൂഡല്‍ഹി : രാജ്യത്ത് ആറ് പേര്‍ക്ക് കൂടി അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചു.ഇതോടെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 96 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ജീനോം സീക്വന്‍സിംഗ് ടെസ്റ്റിന് വിധേയരാക്കുമെന്നും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.