കോറോണ പുതിയ വകഭേദം: രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോറോണ വൈറസിന്‍റെ പുതിയ വകഭേദം യു.കെയില്‍ കണ്ടെത്തിയതിന്​ പിന്നാലെ ഇന്ത്യയിലും നിയന്ത്രണങ്ങള്‍ ശക്​തമാക്കുന്നു. രാത്രി കര്‍ഫ്യു, നിര്‍ബന്ധിത കോവിഡ്​ പരിശോധന തുടങ്ങിയ നിയന്ത്രണങ്ങളാണ്​ ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്നത്​. കര്‍ണാടകയില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട്​ വരെ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ അറിയിച്ചു. രാത്രി 10 മുതല്‍ രാവിലെ ആറ്​ വരെയാണ്​ കര്‍ഫ്യു.

മുന്‍സിപ്പല്‍ പരിധിയില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന രാത്രി കര്‍ഫ്യു മറ്റ്​ സ്ഥലങ്ങളിലേക്ക്​ വ്യാപിപ്പിക്കുമെന്ന്​ മഹാരാഷ്​ട്രയും അറിയിച്ചു. ആവശ്യമെങ്കില്‍ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്​ടര്‍മാര്‍ക്ക്​ സര്‍ക്കാര്‍ അനുമതി നല്‍കി. നവംബര്‍ രണ്ട്​ മുതല്‍ ഡിസംബര്‍ എട്ട്​ വരെ യു.കെയില്‍ നിന്നെത്തിയവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ യു.പി സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്​ നിര്‍ദേശം നല്‍കി. ഡിസംബര്‍ എട്ട്​ മുതല്‍ ​എത്തുന്നവര്‍ക്ക്​ കോവിഡ്​ പരിശോധന നിര്‍ബന്ധമായിരിക്കും.

ഡല്‍ഹി വിമാനത്താവളത്തില്‍ കോവിഡ്​ പരിശോധനക്കുള്ള വിപുലമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന്​ അധികൃതര്‍ അറിയിച്ചു. നാല്​ മുതല്‍ ആറ്​ മണിക്കൂറിനുള്ളില്‍ കോവിഡ്​ പരിശോധനഫലം ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്​തമാക്കി. പോര്‍ട്ട്​ബ്ലെയര്‍ വിമാനത്താവളം എത്തുന്ന എല്ലാവര്‍ക്കും ആന്‍ഡമാന്‍ നിക്കോബോര്‍ കോവിഡ്​ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്​. ചൊവ്വാഴ്ച യു.കെയില്‍ നിന്നെത്തിയ 20 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​ .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...