രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. 14പേരില്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ സ്ഥിരീകരിച്ചു. ഇതില്‍ ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിയും ഉള്‍പ്പെടും.

സെപ്റ്റംബറിലാണ് ബ്രിട്ടണില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ആറു അതിതീവ്ര വൈറസ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്.

ബ്രിട്ടണില്‍ നിന്ന് കുടുംബത്തോടൊപ്പം മീററ്റില്‍ മടങ്ങിയെത്തിയ രണ്ടു വയസുകാരിക്കാണ് പുതിയ വൈറസ് കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ വൈറസാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടണില്‍ നിന്നെത്തിയ കുടുംബത്തിന് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ജനിതക വ്യതിയാനം സംഭവിച്ച പുതിയ വൈറസാണോ എന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ ഡല്‍ഹിക്ക് അയക്കുകയായിരുന്നു. ഇതിലാണ് രണ്ടു വയസുകാരിക്ക് പുതിയ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...