കോവിഡ്‌ വ്യാപനത്തിൽ മുന്നിൽ കേരളം ; മരണനിരക്കിൽ പിന്നിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തെരഞ്ഞെടുപ്പ് നടന്ന കേരളത്തിൽ കോവിഡ് വ്യാപനത്തോത് ഉയർന്നു. രണ്ടുമാസത്തിനിടയിൽ പത്തുശതമാനം എന്ന നിരക്കിലേക്ക് കോവിഡ് വ്യാപന നിരക്കെത്തി. ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കിലാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗവ്യാപനത്തിൽ മുൻനിരയിലാണെന്ന് സൂചിപ്പിക്കുന്നത്. 100 കോവിഡ് പരിശോധനയിൽ പത്ത് രോഗികൾ എന്ന നിലയിലാണിപ്പോൾ കേരളം.

ഡിസംബർ 13 മുതൽ 26 വരെയുള്ള കണക്കെടുപ്പിൽ രാജ്യത്ത് ഇത്രയും ഉയർന്ന നിരക്കിൽ കോവിഡ് വ്യാപനം കേരളത്തിൽ മാത്രമേയുള്ളൂ. ദേശീയതലത്തിൽ 2.24 ശതമാനം എന്ന നിരക്കിലേക്ക് രോഗവ്യാപനം കുറഞ്ഞിരുന്നു. ഇതേ കാലയളവിലാണ് കേരളം 9.4 ശതമാനത്തിൽനിന്ന് പത്തുശതമാനത്തിലേക്ക് എത്തിയത്. തൊട്ടുപിന്നിൽ ഗോവയാണ്. 6.04 ശതമാനം. അസം-0.45, ബിഹാർ-0.47, ആന്ധ്രാപ്രദേശ്-0.69, യു.പി.-0.85, ജാർഖണ്ഡ്-1.02, ഒഡിഷ-1.05, ജമ്മുകശ്മീർ-1.1, കർണാടക-1.11, തെലങ്കാന-1.19, ഡൽഹി-1.39, തമിഴ്‌നാട്-1.57 എന്നിങ്ങനെയാണ് വ്യാപനനിരക്കിൽ പിന്നിലുള്ള സംസ്ഥാനങ്ങൾ.

എന്നാല്‍ ഡിസംബർ 27 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 2977 കോവിഡ് മരണങ്ങളാണുണ്ടായത്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സ്ഥിതിയാണ്. മഹാരാഷ്ട്ര-49,255, തമിഴ്‌നാട്-12,069, കർണാടക-12,062, ഡൽഹി-10,453 എന്നിങ്ങനെയാണ് മരണത്തിൽ മുൻനിരയിലുള്ള സംസ്ഥാനങ്ങളിലെ കണക്ക്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...