കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും ഇടതുഭരണം ഉറപ്പായി. 44 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന യുഡിഎഫ് ഇക്കുറി 24ലേക്ക് ചുരുങ്ങി. രണ്ട് പഞ്ചായത്തുകളില്‍ ബിജെപി ഭരണം ഉറപ്പിച്ചു. നാലിടത്ത് നറുക്കെടുപ്പിലൂടെ ആകും ഭരണകക്ഷിയെ തെരഞ്ഞെടുക്കുക. കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളില്‍ 23 ഇടങ്ങളില്‍ മാത്രമായിരുന്നു കഴിഞ്ഞതവണ ഇടതുഭരണം.

എന്നാല്‍ കേരള കോണ്‍ഗ്രസ് എം എത്തിയതോടെ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് ഇക്കുറി ഉണ്ടാക്കിയത്. അന്‍പതിനടുത്ത് ഇടങ്ങളില്‍ ഭരണം പിടിക്കാന്‍ ആകുമെന്നാണ് ഇടത് പ്രതീക്ഷ. രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 10 ഇടങ്ങളില്‍ ഭരണം ഉറപ്പാക്കി.

44 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന യുഡിഎഫിന് ഇക്കുറി ലഭിച്ചത് 24 പഞ്ചായത്തുകള്‍ മാത്രമാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരിടത്ത് മാത്രമാണ് യുഡിഎഫ് ഭരണം. പള്ളിക്കത്തോട് പഞ്ചായത്തില്‍ ബിജെപി ഭരണം ഉറപ്പാക്കി. മുത്തോലി പഞ്ചായത്തില്‍ കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. മാഞ്ഞൂര്‍, ഭരണങ്ങാനം, മുളക്കുളം തുടങ്ങി, മുന്നണികള്‍ക്ക് ഭൂരിപക്ഷമില്ലാത്ത ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നറുക്കെടുപ്പിലൂടെ ആകും ഭരണം നിശ്ചയിക്കപ്പെടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...