ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസ് വകഭേദം അപകടകാരി ; മനുഷ്യകോശത്തിലേയ്ക്ക് അതിവേഗം പ്രവേശിക്കും

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിന് 17 മാറ്റങ്ങളുണ്ടെന്ന് കണ്ടെത്തല്‍. മനുഷ്യകോശത്തിലേക്കു കയറാനുള്ള ശേഷിയില്‍ കരുത്തുനേടിയെന്നതാണ് വൈറസിന് വന്ന പ്രധാന മാറ്റം. പുതിയ വകഭേദം അപകടകാരിയാണെങ്കിലും മരണനിരക്ക് വര്‍ധിക്കാന്‍ കാരണമായിട്ടില്ല എന്നതാണ് ആശ്വാസം നല്‍കുന്നത്.

ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത 70% അധികമായെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നേരത്തെ വൈറസ് ബാധിച്ച 2 പേരില്‍ നിന്ന് 3 പേരിലേക്കാണ് രോഗം പകര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരാളില്‍ നിന്ന് തന്നെ 2.5 പേര്‍ക്ക് എന്ന നിരക്കിലാണ് ബ്രിട്ടനിലെ രോഗ വ്യാപനം. ബ്രിട്ടനില്‍ ഈ വൈറസ് സൂപ്പര്‍ സ്‌പ്രെഡറായെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. യുകെയില്‍ കണ്ടെത്തിയ കൊറോണ വകഭേദം രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതല്ല. എന്നാല്‍ രോഗ വ്യാപന ശേഷി കൂടുതലുള്ളതാണ്. രാജ്യത്ത് വികസിപ്പിച്ചുക്കൊണ്ടിരിക്കുന്ന വാക്സിനുകളുടെ സാധ്യതയെ ഇത് നിലവില്‍ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...