പുത്തൻ ജീപ്പ് കോംപസ് ഇന്ത്യയിലേക്കില്ല ; ഇതാണ് കാരണം…

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ജീപ്പ് കോംപസിൻ്റെ അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾ നിരാശരായേക്കാം. കാരണം ജീപ്പ് ഇന്ത്യ ജീപ്പ് കോമ്പസിൻ്റെ അടുത്ത തലമുറയെ ഇന്ത്യയിൽ അവതരിപ്പിക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ജീപ്പ് കോംപസിൻ്റെ അടുത്ത തലമുറയെ വാണിജ്യപരമായി വിപണിയിൽ എത്തിച്ചാലും വിൽപ്പനയിൽ ലാഭം കിട്ടുന്നതിനുള്ള സാധ്യത കമ്പനി കാണുന്നില്ലെന്നും അതിനാലാണ് ഈ നടപടി സ്വീകരിച്ചതെന്നും ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജീപ്പ് കോപസിൻ്റെ അടുത്ത തലമുറ 2026 ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മോഡലുമായി ബന്ധപ്പെട്ട പ്രോജക്റ്റിന് J4U എന്ന കോഡ് നാമവും നൽകിയിരുന്നു. ഒരു വർഷത്തിലേറെയായി പദ്ധതി വികസിപ്പിച്ചെങ്കിലും ഗുണകരമായ ഒരു ഫലവും ഉണ്ടായില്ല.

ജീപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റെല്ലാൻ്റിസ് കമ്പനിക്ക് വലിയ ലാഭം ലഭിക്കാത്തതിനാൽ പദ്ധതി റദ്ദാക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. ജീപ്പ് കോമ്പസ് പുതിയ തലമുറ STLA-M പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കേണ്ടതായിരുന്നു. ഇത് ഒരു പുതിയ ഉൽപ്പന്നമായിരിക്കും. ഇതേ പ്ലാറ്റ്‌ഫോമിൽ മലേഷ്യൻ വിപണിയിൽ പ്യൂഷോ എസ്‌യുവികൾ നിർമ്മിക്കാൻ സ്റ്റെല്ലാൻ്റിസ് പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ ജീപ്പ് കോംപസിൻ്റെ ആവശ്യകത കുറഞ്ഞുകൊണ്ടിരുന്നു. മലേഷ്യയിൽ പ്യൂഷോ എസ്‌യുവികളുടെ സാധ്യത പരിമിതമായിരുന്നു. ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവുകൾ ഉറപ്പുനൽകാൻ കഴിയാത്തതിനാൽ, കമ്പനിക്ക് ഈ ആശയം ഉപേക്ഷിക്കേണ്ടിവന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...