പത്തനംതിട്ട : നവകേരളം കര്‍മപദ്ധതിയിലെ ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം, ഹരിത കേരളം തുടങ്ങിയ മിഷനുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനും മാര്‍ച്ച് 31 നകം നടപ്പാക്കേണ്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായും നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി. എന്‍. സീമ, സംസ്ഥാന മിഷന്‍ ടീം അംഗങ്ങള്‍, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം, ഹരിത കേരളം എന്നീ മിഷനുകളുടെ സംസ്ഥാനതല ചുമതലക്കാരും നാളെ (22) പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നവകേരളം കര്‍മപദ്ധതി ജില്ലാമിഷന്‍ അവലോകന യോഗം നടക്കും. യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ, ജില്ലാ കളക്ടര്‍ എ.ഷിബു, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























