നവകേരള സദസ്സ് : സാംസ്‌കാരിക പരിപാടികളോടെ കോന്നി ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി നിയോജകമണ്ഡലത്തില്‍ ആവേശത്തിര ഉയര്‍ത്തിയാണ് നവകേരള സദസുമയി ബന്ധപ്പെട്ട കലാ കായിക, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയത്. ഡിസംബര്‍ 17ന് വൈകിട്ട് നാലിന് കോന്നി കെഎസ്ആര്‍ടിസി മൈതാനത്തില്‍ വച്ചാണ് കോന്നി നിയോജകമണ്ഡലത്തിലെ നവകേരളസദസ് നടക്കുന്നത്. എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ തമ്മില്‍ അരുവാപ്പുലത്ത് നടന്ന വനിതാ ഫുട്‌ബോള്‍ പ്രദര്‍ശന മത്സരവും മൈലപ്രയില്‍ കേരള പോലീസും കെഎസ്ഇബിയും തമ്മില്‍ നടന്ന പ്രദര്‍ശന വോളിബോള്‍ മത്സരവും കാണികളെ ആവേശത്തിലാഴ്ത്തി.

അടവിയില്‍ നടന്ന കുട്ടവഞ്ചികളുടെ പ്രദര്‍ശന ജലയാത്രയും തുഴച്ചില്‍ മത്സരവും കാണാന്‍ കല്ലാറിന്റെ ഇരു കരകളിലുമായി ജനസാഗരം ഒഴുകിയെത്തി. വള്ളിക്കോട് നടന്ന കവിയരങ്ങ് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പുകളും പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നയിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായി. സീതത്തോട് നടന്ന പ്രഭാത നടത്തത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സദസ്സിനു മുന്നോടിയായി കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിലും വന്‍ ജനാവലി പങ്കെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...