നവകേരള സദസ്സ് : ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നവകേരള സദസ്സിനായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കേണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മണ്ഡലങ്ങളില്‍ ബഹുജനസദസ്സ് നടക്കുന്ന വേദിക്കരികിലായി നിവേദനം നല്‍കുന്നതിന് 20 കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മുതല്‍ പരാതികള്‍ സ്വീകരിച്ച് തുടങ്ങും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പരാതിക്കാരുടെ എണ്ണം ക്രമതീതമായി വര്‍ധിച്ചാല്‍ കൂടുതല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും. പരാതി എഴുതി നല്‍കുന്നതിനായി ഹെല്‍പ് ഡെസ്‌ക് കൗണ്ടറുകളും പ്രവര്‍ത്തിക്കും. എല്ലാ നിവേദനങ്ങളും നേരിട്ട് സ്വീകരിച്ച ശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളൂ. മെഡിക്കല്‍ ടീമും സജ്ജമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ നവകേരസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും 16 ന് വൈകിട്ട് ജില്ലയിലേക്ക് പ്രവേശിക്കും. ജില്ലയിലേക്ക് പ്രവേശിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജില്ലാ അതിര്‍ത്തിയായ കുറ്റൂര്‍ ആറാട്ടുകടവില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് തിരുവല്ല മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയായ എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരും. തിരുവല്ലയിലെ സദസ്സ് അവസാനിച്ച ശേഷം രാത്രി മുഖ്യമന്ത്രിയും മന്ത്രിമാരും പത്തനംതിട്ടയില്‍ എത്തിച്ചേരും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്ന പ്രഭാതയോഗം പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ 17ന് രാവിലെ ഒന്‍പതിന് നടക്കും. നവകേരള സൃഷ്ടിക്കുവേണ്ടി ഇവര്‍ മുന്നോട്ടു വയ്ക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ടശേഷം മുഖ്യമന്ത്രി മറുപടി നല്‍കും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രമുഖരുമായി അതതു മന്ത്രിമാരും ആശയവിനിമയം നടത്തും. ശേഷം 10:30 ന് പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആറന്മുള മണ്ഡലത്തിന്റെ ബഹുജനസദസ്സ് നടക്കും. തുടര്‍ന്ന് മൂന്നിന് റാന്നി മാര്‍ സേവിയസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ റാന്നി മണ്ഡലത്തിലെയും നാലിനു കോന്നി കെഎസ്ആര്‍ടി സി ബസ് സ്റ്റാന്‍ഡില്‍ കോന്നി മണ്ഡലത്തിലെയും വൈകിട്ട് ആറിന് അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ അടൂര്‍ മണ്ഡലത്തിലെയും സദസ്സ് നടക്കും. ജില്ലയിലെ പരിപാടി അവസാനിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാത്രി കൊട്ടാരക്കരയിലേക്ക് പോകും.
പൊതുസമ്മേളനത്തിന് മുന്നോടിയായി വിവിധ കലാപരിപാടികള്‍ പ്രധാന വേദിയില്‍ അരങ്ങേറും. മന്ത്രിമാര്‍ സംസാരിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ പ്രസംഗത്തോടെ പൊതുസമ്മേളനം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, എഡിഎം ബി രാധകൃഷ്ണന്‍, നോഡല്‍ ഓഫീസര്‍ എം അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...