കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സര്‍വീസ് നടത്തുക. റിപ്പബ്ലിക് ദിനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനാണിത്. സമയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജരുമായി കേരളത്തിലെ എം.പിമാര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനം ആയത്.

കേരളത്തില്‍ കൊല്ലം- എറണാകുളം പാതയില്‍ 2019 സെപ്റ്റംബറിലാണ് മെമു ആദ്യവാരം ആരംഭിച്ചത്. ഇവ സാദാരണ മെമു ട്രെയിനുകളെക്കാള്‍ ഊര്‍ജക്ഷമത കൂടിയതും വേഗതയേറിയതും സുഖകരവും സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നവയുമാണ്. ഇവയില്‍ സിസിടിവി ക്യാമറ, എമര്‍ജന്‍സി ബട്ടണ്‍, ജിപിഎസ്, യാത്രക്കാര്‍ക്ക് വേണ്ടിയുള്ള അനൗണ്‍സ്‌മെന്റ്, കുഷ്യന്‍ സീറ്റുകള്‍, എയര്‍ സസ്പെന്‍ഷന്‍, എളുപ്പത്തില്‍ നീക്കാവുന്ന ഡോറുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ജൈവശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേഗത്തിലോടുന്ന മെമു തിരക്കേറിയ റൂട്ടുകളിലെ യാത്രാദുരിതം വലിയൊരു ശതമാനംവരെ കുറയ്ക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു. ഒരു മെമുവില്‍ എട്ട് മുതല്‍ പന്ത്രണ്ട് വരെ കോച്ചുകളുണ്ടാകും. രണ്ട് കമ്പാര്‍ട്ടുമെന്റ് ഒരു യൂണിറ്റ് എന്ന വിധമാണ് ഇതിന്റെ രൂപകല്പന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...